22 December Sunday

ഗാന്ധിജയന്തി ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

കേരള ആർട്ടിസാൻസ് യൂണിയൻ കൊല്ലം ജില്ലാകമ്മിറ്റി ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ 
ശുചീകരണം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്യുന്നു

ശൂരനാട് 
കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് ശൂരനാട് വായനശാല ജങ്‌ഷൻ ശുചീകരിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള ഉദ്ഘാടനംചെയ്തു. ആർട്ടിസാൻസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വൈ പത്രോസ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി വി അനിരുദ്ധൻ സ്വാഗതംപറഞ്ഞു. ശൂരനാട് ഏരിയ സെക്രട്ടറി കെ കെ ഡാനിയൽ, ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ ബാബു, ജില്ലാ ട്രഷറർ കമലമ്മ, സിപിഐ എം ശൂരനാട് പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി കെ ചന്ദ്രബാബു എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളി  
ഗാന്ധിജയന്തിയോട്‌ അനുബന്ധിച്ച് നാടകം, വിവിധ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ക്ലാപ്പന എസ്‌വിഎച്ച്എസ്‌എസിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തിദിനത്തോട്‌ അനുബന്ധിച്ച്‌ സ്കൂളിനു മുന്നിലെ തോട് ശുചീകരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനിമോൾ, പഞ്ചായത്ത് സെക്രട്ടറി സന്തോഷ്‌ വർഗീസ്,  അധ്യാപകൻ ആനന്ദ്, എൻ സത്യശീലൻ എന്നിവർ നേതൃത്വം നൽകി.  കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്  വിദ്യാർഥികൾ കരുനാഗപ്പള്ളി മുനുസിപ്പാലറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസ്‌ സ്റ്റേഷനും പരിസരവും ശുചീകരിച്ചു.  പ്രിൻസിപ്പൽ ഐ വീണാറാണി, ഷിഹാബ് എസ് പൈനുംമൂട്, മേഘഎസ് ഭദ്രൻ, പർദ്വീവ്ഗോപൻ, വിദ്യ എന്നിവർ നേതൃത്വം നൽകി. 
കേരള യൂത്ത് പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സബർമതി ഗ്രന്ഥശാലയുടെ സഹകരണത്തോടെയുള്ള ഗാന്ധിജയന്തി വാരാഘോഷം തുടങ്ങി. പുഷ്പാർച്ചന, സർവമത പ്രാർഥന, ഗാന്ധി ചിത്രങ്ങളുടെ പ്രദർശനം എന്നിവ നടത്തി. സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. സുമൻജിത്‌ മിഷ അധ്യക്ഷയായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top