25 November Monday
കേന്ദ്ര സംഘം പരിശോധിച്ചു

കരീപ്ര ആയുർവേദ ഡിസ്പെൻസറി ദേശീയ നിലവാരത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
എഴുകോൺ
സംസ്ഥാനത്തെ ഹോമിയോ, ആയുർവേദ ഡിസ്പെൻസറികൾ എൻഎബിഎച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കരീപ്ര ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ കേന്ദ്രസംഘം നടത്തിയ പരിശോധന പൂർത്തിയായി. എൻഎബിഎച്ച് അസസ്സർ നിഖില ബാബുവിന്റെ നേതൃത്വത്തിലുള്ള ക്വാളിറ്റി ടീം അംഗങ്ങൾ സ്ഥാപനത്തിന്റെ പ്രവർത്തന നിലവാരം വിലയിരുത്തി. കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് എസ് എസ് സുവിധ പരിശോധന ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉദയകുമാർ അധ്യക്ഷനായി. സീനിയർ മെഡിക്കൽ ഓഫീസർ ധന്യ ആർ ദേവ്, നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്ട്‌ പ്രോഗ്രാം മാനേജർ പൂജ, സംസ്ഥാന ക്വാളിറ്റി ടീം അംഗം മഞ്ജു, ജില്ലാ ക്വാളിറ്റി ടീം അംഗങ്ങളായ വി ടി നിജ, നിതിൻ മോഹൻ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്‌അംഗം ജയശ്രീ വാസുദേവൻ, പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ ഗീതാകുമാരി, ടി എസ് ഓമനക്കുട്ടൻ, അംഗങ്ങളായ സന്തോഷ് സാമുവൽ, ഷീബ സജി, എസ് ഓമനക്കുട്ടൻപിള്ള, അസിസ്റ്റന്റ്‌ സെക്രട്ടറി സജീവ്, ഗോപിനാഥൻ ഉണ്ണിത്താൻ, ദിവാകരൻ, കരീപ്ര രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top