20 December Friday

ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസ് 
ജീപ്പിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
കടയ്ക്കൽ
പൊലീസ് ഉദ്യോ​ഗസ്ഥനും ജീപ്പിനും നേരെ ഓട്ടോറിക്ഷാ ഡ്രൈവറുടെ ആക്രമണം. കടയ്ക്കൽ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവർ വിഷ്ണുവാണ് ആക്രമണം നടത്തിയത്. വ്യാഴം രാത്രി ഒമ്പതിന് വിഷ്ണുവിന്റെ ഓട്ടോ മറ്റൊരു ഓട്ടോയിൽ ഇടിച്ചു മറിഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് ഓട്ടോറിക്ഷ ഉയർത്തി വിഷ്ണുവിനെ പുറത്തെടുത്തത്. എന്നാൽ, മദ്യലഹരിയിലായ ഇയാൾ വീണ്ടും ഓട്ടോറിക്ഷയുമായി പോകാൻ ശ്രമിക്കവെനാട്ടുകാർ തടഞ്ഞു. ഇതില്‍ പ്രകോപിതനായ ഇയാൾ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചു. തുടര്‍ന്ന് പൊലീസെത്തി വിഷ്ണുവിനെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കവെ ജീപ്പിന്റെ ഗ്ലാസ് ചവിട്ടി പൊട്ടിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച് വിലങ്ങിടാൻ ശ്രമിക്കവെ പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷിന്റെ കൈ കടിച്ചു മുറിച്ചു. കൈയ്ക്ക് ആഴത്തിൽ മുറിവേറ്റ സിവിൽ പൊലീസ് ഓഫിസർ അഭിലാഷിനെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top