കൊട്ടാരക്കര
ഉമ്മന്നൂർ പഞ്ചായത്തിലെ നവീകരിച്ച നെല്ലിക്കുന്നം കോരുതുവിള ഉദയ ജങ്‌ഷൻ - ഇടയാടിപ്പാറ റോഡ് ധനമന്ത്രി കെ എൻ ബാലഗോപാൽ നാടിന് തുറന്നുകൊടുത്തു. വിലങ്ങറ ഉദയ ജങ്ഷനിൽ ചേർന്ന യോഗത്തിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത് അധ്യക്ഷനായി. ഉമ്മന്നൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അയത്തിൽ ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. പി ഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ കെ എസ് ഭാമ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പൻ, ജില്ലാപഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻപിള്ള, സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസൻ, ഏരിയകമ്മിറ്റി അംഗങ്ങളായ പി ജെ മുരളീധരൻ ഉണ്ണിത്താൻ, ബിന്ദു പ്രകാശ്, ലോക്കൽ സെക്രട്ടറി ആർ സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സിനി ജോസ്, പഞ്ചായത്ത് അംഗങ്ങളായ ആർ ശ്രീജിത്ത്, സുനിൽ ടി ഡാനിയേൽ, അമ്പിളി ശിവൻ, സിപിഐ ലോക്കൽ സെക്രട്ടറി എ അജികുമാർ, കൊച്ചാലുംമൂട് വസന്തൻ, ശശിധരൻ ആചാരി, എസ് തങ്കപ്പൻപിള്ള, സുനിൽ എൻ പിള്ള എന്നിവർ സംസാരിച്ചു.
രണ്ടരക്കിലോ മീറ്റർ നീളത്തിൽ അഞ്ചുമീറ്റർ വീതിയിലാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള ടാറിങ്, ഓട, കലുങ്ക്, ഐറിഷ് ഡ്രയിൻ, സൈഡ് കോൺക്രീറ്റ്, റോഡ് സുരക്ഷാ സംവിധാനം, ദിശാസൂചികകൾ തുടങ്ങിയ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൊട്ടാരക്കര നിയോജക മണ്ഡലം എംഎൽഎയും ധനമന്ത്രിയുമായ കെ എൻ ബാലഗോപാൽ അനുവദിച്ച രണ്ടരക്കോടി ചെലവഴിച്ചായിരുന്ന റോഡ് ആധുനികവൽക്കരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..