കടയ്ക്കൽ
കുമ്മിളിൽ പഞ്ചായത്ത് സ്റ്റേഡിയം യാഥാർഥ്യമായി. കുമ്മിൾ പഞ്ചായത്തിന്റെ ഫണ്ടും ബഹുജനങ്ങളിൽനിന്ന് സ്വരൂപിച്ച തുകയും ചേർത്ത് കുമ്മിൾ ജങ്‌ഷനുസമീപം വാങ്ങിയ 88സെന്റ് വസ്തുവാണ് സ്റ്റേഡിയമായി രൂപപ്പെടുത്തിയത്. കായിക പ്രേമികളുടെയും യുവജനങ്ങളുടെയും ദീർഘകാല ആവശ്യമാണ് എൽഡിഎഫ് ഭരണസമിതി നടപ്പാക്കിയത്. പഞ്ചായത്ത് ഫണ്ട് കൊണ്ട് മാത്രം സ്റ്റേഡിയത്തിനു വസ്തുകണ്ടെത്താൻ കഴിയില്ലെന്ന് വന്നതോടെയാണ് ബഹുജനങ്ങളെ കൂടി സമീപിച്ച് സ്വപ്നം യാഥാർഥ്യമാക്കിയത്. വ്യാഴം വൈകിട്ട് നാലിന് സ്റ്റേഡിയം നാടിനു സമർപ്പിക്കും. ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ആധാരം കൈമാറും. ആറ്, ഏഴ്, എട്ട് തീയതികളിൽ കേരളോത്സവം ഈ സ്റ്റേഡിയത്തിൽ നടത്താനും നിശ്ചയിച്ചിട്ടുണ്ട്. ജനഹിതമനുസരിച്ച് വികസന, ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻഗണന കൊടുത്ത് വാഗ്‌ദാനങ്ങളോരോന്നും പാലിച്ച് സമാനതകളില്ലാത്ത മുന്നേറ്റമാണ് പഞ്ചായത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രസിഡന്റ് കെ മധു പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..