29 December Sunday

എൻ എസ്- ആശുപത്രിയിൽ കരൾരോഗ വിഭാഗം

വെബ് ഡെസ്‌ക്‌Updated: Friday Mar 5, 2021

എൻ എസ്- സഹകരണ ആശുപത്രിയിൽ ആരംഭിച്ച കരൾരോഗവിഭാഗം ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
 എൻ എസ്- സഹകരണ ആശുപത്രിയിൽ ഹെപ്പറ്റോളജി ആൻഡ്‌- ലിവർ ട്രാൻസ്-പ്ലാന്റേഷൻ മെഡിസിൻ (സമ്പൂർണ കരൾ രോഗ ചികിത്സാ വിഭാഗം) പ്രവർത്തനം ആരംഭിച്ചു. കൊച്ചി വിപിഎസ്- ലേക്-ഷോർ ആശുപത്രിയുമായി സഹകരിച്ചാണ് ഒപി വിഭാഗം പ്രവർത്തനം.
 എല്ലാ മാസവും ആദ്യ വ്യാഴാഴ്-ചയാണ് ഒപി പ്രവർത്തനം. വിപിഎസ്- ലേക്-ഷോർ ആശുപത്രി ഹെപ്പറ്റോളജി വിഭാഗം തലവൻ ഡോ. അഭിഷേക്- യാദവിന്റെ നേതൃത്വത്തിൽ കരൾരോഗ ചികിത്സയിലുള്ള രോഗികൾക്കും ലിവർ ട്രാൻസ്-പ്ലാന്റ്- കഴിഞ്ഞവർക്കും എൻ എസ്- സഹകരണ ആശുപത്രിയിൽ  തുടർ ചികിത്സ നൽകും. ചികിത്സാ വിഭാഗത്തിന്റെ ഉദ്-ഘാടനം ആശുപത്രി പ്രസിഡന്റ്- പി രാജേന്ദ്രൻ നിർവഹിച്ചു. ആശുപത്രി വൈസ്-പ്രസിഡന്റ്- എ മാധവൻപിള്ള അധ്യക്ഷനായി.  ലിവർ ട്രാൻസ്‌പ്ലാന്റേഷൻ സർജറി വിഭാഗം കൺസൾട്ടന്റ്‌- ഡോ. പഥൽ എച്ച്‌ വീരാൻകുട്ടി, ആശുപത്രി ഭരണസമിതി അംഗങ്ങളായ അഡ്വ. പി കെ ഷിബു, കെ ഓമനക്കുട്ടൻ,  ഡോ.ടി ആർ ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു. ആശുപത്രി സെക്രട്ടറി പി ഷിബു സ്വാഗതവും പിആർഒ ഇർഷാദ്- ഷാഹുൽ ഹമീദ്- നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top