22 December Sunday

യുവതിയുടെ മരണം: ഒന്നരവർഷത്തിനുശേഷം യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

നവാസ്

കടയ്ക്കൽ
ഒന്നര വർഷം മുമ്പ് മുപ്പതുകാരി ആത്മഹത്യചെയ്ത കേസിൽ യുവാവ് പൊലീസ് പിടിയിലായി. കടയ്ക്കൽ മണലുവട്ടം സ്വദേശി നവാസാ (40)ണ് പിടിയിലായത്‌. 2023 ഏപ്രിൽ ആറിനാണ് മണലുവെട്ടം സ്വദേശിനി ഫാത്തിമ (30)യെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 ആത്മഹത്യ നടന്ന ദിവസം കടയ്ക്കൽ പൊലീസ് ഇൻക്വസ്‌റ്റ് നടപടികൾ നടത്തുന്നതിനിടെയാണ് ഫാത്തിമയുടെ കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ച 26പവൻ സ്വർണാഭരണം നഷ്‌ടപ്പെട്ടതായി വീട്ടുകാർ പൊലീസിനെ അറിയിച്ചത്. തുടർന്ന് ഫാത്തിമ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സൈബർ സെല്ലിന്റെ സ  ഹായത്തോടെ പരിശോധിച്ചപ്പോൾ നവാസും ഫാത്തിമയും തമ്മിലുള്ള സൗഹൃദം കണ്ടെത്തി.
വിവാഹിതനായ നവാസ് വിവാഹബന്ധം വേർപെടുത്തിയ ഫാത്തിമയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പലതവണ ഫാത്തിമയുടെ പക്കൽ നിന്ന് സ്വർണാഭരണം നവാസ് വാങ്ങിയിരുന്നു. ഫാത്തിമ ആത്മഹത്യചെയ്‌ത വിവരം അറിഞ്ഞയുടനെ നവാസ് വിദേശത്തേക്ക് കടന്നു. ആഭരണം ആവശ്യപ്പെട്ട്‌ ഫാത്തിമ നവാസിന്റെ വീട്ടിൽ ചെന്നിരുന്നെന്നും തുടർന്ന്‌ വീട്ടിലെത്തിയശേഷം തൂങ്ങിമരിച്ച നിലയിൽ ഫാത്തിമയെ കണ്ടെത്തിയതെന്നും കടയ്‌ക്കൽ പൊലീസ്‌ അറിയിച്ചു. 
ഫാത്തിമയുടെ അച്ഛൻ മുഖ്യമന്ത്രിക്കും പൊലീസ് അധികാരികൾക്കും പരാതി നൽകിയിരുന്നു. തുടർന്ന്‌ നവാസിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും വഞ്ചനാ കുറ്റവും ചുമത്തി കേസെടുത്തു. ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിരുന്നു. കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ എത്തിയ നവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണാഭരണം കുറച്ചുവിൽക്കുകയും ബാക്കി പണയപ്പെടുത്തുകയും ചെയ്തിരുന്നു. കടയ്ക്കൽ, മണലുവട്ടം മേഖലകളിലെ മൂന്ന് സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ നവാസിനെ എത്തിച്ച്‌ തെളിവെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top