23 December Monday

അമിതലോഡുമായി 
എത്തിയ ടോറസ് ലോറി 
മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

അപകടത്തിൽപ്പെട്ട ലോറി

ശാസ്താംകോട്ട
മെറ്റൽ ക്രഷർ യൂണിറ്റിൽനിന്ന് അമിത ലോഡുമായി എത്തിയ ടോറസ് ലോറി മറിഞ്ഞു. വെള്ളി പകൽ പതിനൊന്നോടെ പടിഞ്ഞാറെ കല്ലട കടപ്പാക്കുഴി പാലത്തിനു സമീപത്താണ് അപകടം. വലിയപാടത്ത് പ്രവർത്തിക്കുന്ന ക്രഷറിൽനിന്ന് ലോഡുമായി എത്തിയ ലോറിയാണ്‌ തോട്ടിലേക്ക് തലകീഴായി മറിഞ്ഞത്. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും പടിഞ്ഞാറെ കല്ലട പഞ്ചായത്തും ഏഴര ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ പാലത്തിലൂടെയാണ് അമിതഭാരവുമായി വാഹനങ്ങൾ പോകുന്നത്. ഇതിനെതിരെ മുമ്പും വലിയതോതിൽ പ്രതിഷേധം നടന്നിരുന്നു. വെള്ളി പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top