19 December Thursday

പിറവി സംസ്കാരിക വേദി വാർഷികം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

നെടുമൺകാവ് പിറവി സാംസ്‌കാരിക വേദി വാർഷിക ആഘോഷത്തിന്റെ ഭാഗമായി കവി സജീവ് നെടുമൺകാവിനെ 
കുരീപ്പുഴ ശ്രീകുമാർ ആദരിക്കുന്നു

എഴുകോൺ 
നെടുമൺകാവ് പിറവി സാംസ്‌കാരിക വേദിയുടെ 14–--ാം വാർഷികം ആഘോഷിച്ചു. ഗാന്ധിജി അനുസ്മരണവും നടന്നു. മെഡിക്കൽ ക്യാമ്പ് എഴുകോൺ സിഐ എസ് സുധീഷ്‌കുമാർ ഉദ്ഘാടനംചെയ്തു. പ്രതിഭാസംഗമവും സാംസ്‌കാരിക സന്ധ്യയും കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്തു. വൈ നസീർ അധ്യക്ഷനായി. സുരേഷ് ഉപാസന സ്വാഗതം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ പി സജിനാഥ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അഭിലാഷ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് എസ് സുവിധ, കവി സജീവ് നെടുമൺകാവ്, പഞ്ചായത്ത്‌ അംഗം സിന്ധു ഓമനക്കുട്ടൻ, വിനോദ് കൊളമ്പിയിൽ, എസ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top