21 December Saturday

മൈക്രോ വായ്പകൾ വിതരണംചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

തൊടിയൂരിൽ വായ്‌പാവിതരണവും ഹരിത അയൽക്കൂട്ട പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
പി കെ ഗോപൻ ഉദ്ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി 
തൊടിയൂർ പഞ്ചായത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് സംസ്ഥാന പിന്നാക്ക വികസന കോർപറേഷൻ മൈക്രോ വായ്പകൾ വിതരണംചെയ്തു. 1.58 കോടിയാണ് 16 കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായി വിതരണംചെയ്തത്. നാലര ശതമാനം പലിശ മാത്രമാണ് പിന്നാക്ക വികസന കോർപറേഷൻ ഈ വായ്പകൾക്ക് ഈടാക്കുന്നത്. 
വായ്‌പാവിതരണവും ഹരിത അയൽക്കൂട്ട പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു വിജയകുമാർ അധ്യക്ഷയായി. അയൽക്കൂട്ടങ്ങൾക്കുള്ള മൈക്രോ വായ്‌പയുടെ ചെക്ക് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ഏറ്റുവാങ്ങി. ഹരിതകർമ സേനാംഗങ്ങൾക്കുള്ള ഫണ്ട്‌ വിതരണം ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി രാജീവും മൃഗസംരക്ഷണ ഫണ്ട്‌ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തൊടിയൂർ വിജയനും നിർവഹിച്ചു. 
കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ–- -ഓർഡിനേറ്റർ ആർ രതീഷ് പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി ഒ കണ്ണൻ, ഷബ്‌ന ജവാദ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുനിത അശോക്, പഞ്ചായത്ത് അംഗങ്ങളായ ടി സുജാത, ടി ഇന്ദ്രൻ, ബിന്ദു രാമചന്ദ്രൻ, തൊടിയൂർ വിജയകുമാർ, എൽ ജഗദമ്മ, യു വിനോദ്, ബാങ്ക് മാനേജർ ഷേർളി ആന്റണി, ബ്ലോക്ക്‌ കോ–-- ഓർഡിനേറ്റർമാരായ അഞ്ജു, ഐഷത്, സിഡിഎസ് ചെയർപേഴ്സൺ വി കല, വൈസ് ചെയർപേഴ്സൻ ബിന്ദു, അശ്വതി, കെ കെ സുനിത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top