26 December Thursday

കൊല്ലം–തിരുമംഗലം ദേശീയപാത വികസനം 
യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം

സ്വന്തം ലേഖകൻUpdated: Tuesday Nov 5, 2024

 

 
ടൈറ്റസ്‌ സെബാസ്റ്റ്യൻ നഗർ 
(പുനലൂർ സ്വയംവര ഹാൾ )
കൊല്ലം–-തിരുമംഗലം ദേശീയപാത വികസനം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് സിപിഐ എം പുനലൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. റോഡ്‌  വികസനത്തിൽ കുറ്റകരമായ അനാസ്ഥ തുടരുകയാണ്‌ ദേശീയപാത അതോറിറ്റിയും കൊല്ലം, മാവേലിക്കര എംപിമാരും. അപകടക്കെണിയായി തുടരുന്ന പാതയുടെ വികസനത്തിനു ചുമതലപ്പെട്ടവർ നിസംഗത അവസാനിപ്പിക്കണം. 
പുനലൂർ കുര്യോട്ടുമലയിൽ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുര്യോട്ടുമല ഫാം വെറ്ററിനറി മെഡിക്കൽ കോളേജായി ഉയർത്തുക, തെൻമല ഡാമിലും വിവിധ നദികളിലും അടിഞ്ഞുകൂടിയ മണൽ പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത നിലയിൽ വാരി സൗജന്യനിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക, ഡാമിലെയും നദികളിലെയും ജലസംഭരണശേഷി വർധിപ്പിക്കുക, കിഴക്കൻമേഖല കേന്ദ്രീകരിച്ച് സർക്കാർ ഉടമസ്ഥതയിൽ മൂല്യവർധിത റബര്‍ അധിഷ്ഠിത വ്യവസായം ആരംഭിക്കുക, പുനലൂരിൽനിന്ന് എരുമേലിയിലേക്ക് റെയിൽപ്പാത നിർമിക്കുക, പുനലൂരിൽനിന്ന് കൊല്ലത്തേക്ക് പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുക, ട്രെയിൻസമയം ആവശ്യമായ നിലയിൽ ക്രമീകരിച്ച് യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുക, പുനലൂർ കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് സമഗ്രവികസനം യാഥാർഥ്യമാക്കുക, തോട്ടം തൊഴിലാളികളുടെ പുനരധിവാസ പാക്കേജ് അടിയന്തരമായി നടപ്പാക്കുക, കിഴക്കൻമേഖല കേന്ദ്രീകരിച്ച് സർക്കാർ ഉടമസ്ഥതതയിലുള്ള ആർട്സ് ആൻഡ്‌ സയൻസ് കോളേജ് ആരംഭിക്കുക, പുനലൂർ നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന വെറ്ററിനറി ആശുപത്രി കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും പാസാക്കി. 25 അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. ചൊവ്വ വൈകിട്ട്‌ അഞ്ചിന്‌ ടി ബി ജങ്‌ഷനിൽ നിന്ന് ബഹുജന മാർച്ചും ചുവപ്പുസേനപരേഡും നടക്കും. കെ ശിവപ്രസാദ് നഗറില്‍ (മാർക്കറ്റ് ജങ്‌ഷൻ) പൊതുസമ്മേളനം കോഴിക്കോട് ജില്ലാ കമ്മിറ്റിഅംഗം പി കെ പ്രേംനാഥ്  ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top