22 December Sunday

ജല അതോറിറ്റി ജീവനക്കാർ 
സമരം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2024
കൊല്ലം
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മൂന്നുദിവസ സത്യഗ്രഹ സമരം തുടങ്ങി. ജീവനക്കാരുടെ ജിപിഎഫ് ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുക, പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണംചെയ്യുക തുടങ്ങിയവയാണ്‌ ആവശ്യങ്ങൾ. ഒന്നാം ദിവസത്തെ സമരം സിഐടിയു ജില്ലാ സെക്രട്ടറി എസ്‌ ജയമോഹൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷനായി. 
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ ട്രഷറർ സുരേഷ് കുമാർ സ്വാഗതംപറഞ്ഞു. ജില്ലാ സെക്രട്ടറി  ബിനീഷ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി അജു, അക്വാ ജില്ലാ സെക്രട്ടറി ആനന്ദൻ, യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം സനൽകുമാർ, ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്‌ കുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ രേവതി ആർ കഷ്ണൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top