കൊല്ലം
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിവിധ അക്കാദമിക സഹകരണങ്ങൾക്കായി ഐഎച്ച്ആർഡി, കേപ്പ്, കേരള ഹിന്ദി പ്രചാരസഭ എന്നിവരുമായി ധാരണാപത്രം ഒപ്പുവച്ചു. സെക്രട്ടറിയറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിൽ ബുധനാഴ്‌ച ഐഎച്ച്ആർഡി ഡയറക്ടർ വി എ അരുൺകുമാർ, കേപ്പ് ഡയറക്ടർ വി താജുദീൻ അഹമ്മദ്, അഡ്വ. ബി മധു എന്നിവരും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല രജിസ്ട്രാർ എ പി സുനിതയുമാണ് വിവിധ അക്കാദമിക സഹകരണത്തിനായി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, സഹകരണ മന്ത്രി വി എൻ വാസവൻ, ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ വി പി ജഗതി രാജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രങ്ങൾ ഒപ്പുവച്ചത്. വിവിധ ഹ്രസ്വകാല സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ ഈ സ്ഥാപനങ്ങളുമായി ചേർന്ന് ഓപ്പൺ യൂണിവേഴ്സിറ്റിക്ക് നടത്താൻ സാധിക്കും. കൂടാതെ ഐഎച്ച്ആർഡിയുടെ കീഴിലുള്ള വിവിധ പഠനകേന്ദ്രങ്ങൾ ഓപ്പൺ സർവകലാശാലയുടെ പഠനകേന്ദ്രങ്ങളായും പരീക്ഷാകേന്ദ്രങ്ങളായും പ്രവർത്തിക്കുവാൻ സാധിക്കും. ഓപ്പൺ സർവകലാശാല സൈബർ കൺട്രോൾ എം ജയമോഹൻ, ഐഎച്ച്ആർഡി പ്രതിനിധികളായ പി ലത, എസ് സജിത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..