05 December Thursday

കൈത്തറി പ്രദർശന 
വിപണനമേള 8മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024
കൊട്ടാരക്കര
വ്യവസായവകുപ്പ്, കൈത്തറി, ജില്ലാ വ്യവസായകേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ് എന്നിവചേർന്ന്‌ സംഘടിപ്പിക്കുന്ന വ്യവസായ ഉൽപ്പന്നം, കൈത്തറി വസ്ത്രം എന്നിവയുടെ പ്രദർശന വിപണനമേള കൊട്ടാരക്കര ചന്തമുക്കിലെ മുനിസിപ്പൽ ഗ്രൗണ്ടിൽ എട്ടിന് തുടങ്ങും. പകൽ 11ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനാകും. ജില്ലയിലെ എട്ട് കൈത്തറി സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിച്ച വിവിധയിനം കൈത്തറി വസ്ത്രങ്ങൾ 20 ശതമാനം സർക്കാർ റിബേറ്റോടുകൂടി മേളയിൽനിന്ന് ലഭിക്കും. കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിലെ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉൽപ്പാദിപ്പിച്ച ഭക്ഷ്യ വസ്തുക്കളുടെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും 25ൽ അധികം സ്റ്റാൾ മേളയിൽ ഉണ്ടാകും. ദിവസവും രാവിലെ 11മുതൽ രാത്രി എട്ടുവരെയാണ് മേളയിലെ സന്ദർശന സമയം. 14ന് മേള സമാപിക്കും. പ്രവേശനം സൗജന്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top