22 December Sunday

നാടെങ്ങും അധ്യാപക ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

 

കടയ്ക്കൽ
ചരിപ്പറമ്പ് ഗവ. യുപിഎസിൽ അധ്യാപക ദിനത്തോട് അനുബന്ധിച്ച് നടന്ന ഗുരുവന്ദനം ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് സി അമൃത ഉദ്ഘാടനംചെയ്തു. പൂർവ അധ്യാപകരായ ദേവദാസ്, ജോസഫ്, ഗോമതി, ഉഷ എന്നീ അധ്യാപകരെ ആദരിച്ചു. വാർഡ്അംഗം അഭിജിത് അശോകൻ, പിടിഎ അംഗങ്ങൾ, അധ്യാപകർ, പൂർവ വിദ്യാർഥികൾ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.
കരുനാഗപ്പള്ളി 
 വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അധ്യാപക ദിനം ആഘോഷിച്ചു.  
ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ ഗുരുവന്ദനം സംഘടിപ്പിച്ചു. അധ്യാപക ദമ്പതികളായ പണിക്കിശേരിൽ പി ഹരിപ്രിയൻ, ഭാര്യ ജി വിജയമ്മ എന്നിവരെയും മറ്റ് അധ്യാപകരെയും ആദരിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് എസ് രാജു, സെക്രട്ടറി എൽ കെ ദാസൻ , കെ രാജൻ പുത്തൻ മണ്ണ്, ക്ലാപ്പന ഷിബു, എൽ പവിത്രൻ, എസ് വിനിത, ലൈബ്രേറിയൻ അംബികാ ഹരി, ഡി ദേവകിരൺ, യു കാവേരി എന്നിവർ പങ്കെടുത്തു. പുതിയകാവ് എസ്എൻടിവി സംസ്കൃത യുപി സ്കൂളിൽ അധ്യാപകരുടെയും എസ്എംസിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ എസ്എംസി ചെയർമാൻ കെ എസ് പുരം സുധീർ അധ്യക്ഷനായി. കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം സ്കൂൾ പ്രഥമാധ്യാപകൻ അബ്ദുൽ സത്താറിനെ പൊന്നാട അണിയിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൽ സലിം മുഖ്യപ്രഭാഷണം നടത്തി. കെ മുരളീധരൻ, ജയകുമാർ, സുനിത എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി സബർമതി ഗ്രന്ഥശാല, സംഗീത ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഗുരുവന്ദനം നടത്തി. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബിനു ശ്രീധർ ഉദ്‌ഘാടനംചെയ്തു. സബർമതി ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത്മിഷ അധ്യക്ഷനായി. സെന്റർ ഫോർ സയൻസ് ഡയറക്ടർ വി അരവിന്ദകുമാർ ഗുരുവന്ദനം ആദരവ് ഏറ്റുവാങ്ങി. ഗുരുശ്രേഷ്ഠാ പുരസ്‌കാര ജേതാവ് മുഹമ്മദ്‌ സലിംഖാൻ അധ്യാപകദിന സന്ദേശം നൽകി.
സെക്രട്ടറി വി ആർ ഹരികൃഷ്ണൻ, ഗ്രന്ഥശാലാ ഭാരവാഹികളായ രാജേഷ് പുലരി, ബേബി ശ്യാം 
ലൈബ്രേറിയൻ സുമിസുൽത്താൻ എന്നിവർ സംസാരിച്ചു. ശ്രായിക്കാട്‌ എം കെ തങ്കപ്പൻ സാംസ്കാരിക വേദി വായനശാലയിൽ ബാലവേദി കുട്ടികൾ മുതിർന്ന അധ്യാപിക പ്രസന്നകുമാരിയെ ആദരിച്ചു. പ്രസിഡന്റ്‌ ശ്യാം ചന്ദ്രൻ അധ്യക്ഷനായി. സെൽവകുമാർ, പ്രിയങ്ക എന്നിവർ സംസാരിച്ചു. 
ചവറ 
ബി ജെ എം ഗവ. കോളേജിലെ ഐക്യൂഏസിയും എൻഎസ്എസും ചേർന്ന്‌ അധ്യാപകദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ ആർ ജോളി ബോസ് ഉദ്ഘാടനം ചെയ്തു. ഐക്യൂഎസി  കോ–-ഓർഡിനേറ്റർ എ ആശ അധ്യക്ഷയായി. ‘ ഭാരതീയ ദർശനത്തിൽ ഗുരുവിന്റെ സ്ഥാനം’  പ്രൊഫ. ആർ സുനിൽകുമാർ അവതരിപ്പിച്ചു. നാക് കോ–-ഓർഡിനേറ്റർ പ്രൊഫ. വിഷ്ണു നമ്പൂതിരി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ജി ഗോപകുമാർ എന്നിവർ സംസാരിച്ചു. അധ്യാപകദിനത്തോട്‌ അനുബന്ധിച്ച് വിദ്യാർഥികൾക്കായി  ക്വിസ്, പ്രസംഗ മത്സരങ്ങൾ, ഗുരു ആദരവ് എന്നിവ നടത്തി.  പാലയ്‌ക്കൽ മുസ്ലിം എൽപി സ്കൂളിൽ ദീർഘകാലം അധ്യാപകനായും പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ച വിരമിച്ച രാമകൃഷ്ണപിള്ളയെ വീട്ടിലെത്തി ആദരിച്ചു.
ചാലിയത്ത് മുസ്ലിം ജമാഅത്ത് കൗൺസിൽ ചെയർമാൻ യു എ ബഷീർ, കൗൺസിൽ സെക്രട്ടറി ഇബ്രാഹിം കുഞ്ഞ്, സ്കൂൾ കമ്മിറ്റി കൺവീനർ സലിം പേരാട്ട്, സെക്രട്ടറി അഡ്വ. തേവലക്കര ബാദുഷ, അബ്ദുൽ ബഷീർ, ഷംസുദീൻ, ഷെരീഫ് എന്നിവർ പങ്കെടുത്തു.
തേവലക്കര ഈസ്റ്റ് ഗവ. എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ്‌ വർഗീസ് തരകൻ ഉദ്ഘാടനംചെയ്തു.  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി കെ അനിത , വിദ്യാകിരണം ജില്ലാ കോ–-ഓർഡിനേറ്റർ കിഷോർ കെ കൊച്ചയം, അധ്യാപക പരിശീലകൻ ജി പ്രദീപ്കുമാർ , ഹെഡ്മിസ്ട്രസ് വിജയലക്ഷ്മി എന്നിവരെ ആദരിച്ചു. പഞ്ചായത്ത് അംഗം രാധിക ഓമനക്കുട്ടൻ അധ്യക്ഷയായി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top