21 December Saturday
പഞ്ചായത്ത്‌ അപ്രന്റീസ്ഷിപ് പ്രോഗ്രാം

മഹാരാഷ്ട്ര ഗ്രാമീണ ഉപജീവന മിഷൻ പ്രവർത്തകർ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024
കടയ്ക്കൽ
കേരളത്തിലെ പഞ്ചായത്ത്‌ –- -കുടുംബശ്രീ സംഘടനാ സംവിധാനം, സംയോജിത പ്രവർത്തനം എന്നിവ പഠിക്കാൻ മഹാരാഷ്ട്ര -സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻ പ്രവർത്തകരെത്തി. ഒക്ടോബർ ഒന്നു മുതൽ അഞ്ചുവരെയുള്ള ദിവസങ്ങളിലായി 20 പേരടങ്ങുന്ന ടീം കടയ്ക്കൽ, നെടുമ്പന, പനയം, തഴവ പഞ്ചായത്തുകൾ സന്ദർശിച്ചു. കടയ്ക്കൽ പഞ്ചായത്തിലെത്തിയ സംഘം പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങൾ, കുടുംബശ്രീ–- സിഡിഎസ് ഭരണസമിതി അംഗങ്ങൾ എന്നിവരുമായി ചർച്ച നടത്തി. എഡിഎസ്, അയൽക്കൂട്ടം എന്നിവ സന്ദർശിച്ചു. നെടുമ്പന പഞ്ചായത്ത്‌ സന്ദർശിച്ച സംഘം കാർഷിക പ്രവർത്തനങ്ങൾ, ആയുർവേദ ആശുപത്രി, തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നേരിൽക്കണ്ടു. പനയം പഞ്ചായത്തിലെ ജെഎൽജി യൂണിറ്റ് സന്ദർശിച്ച്‌ ഹരിതകർമസേന അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ സന്ദർശിച്ചു. തഴവ പഞ്ചായത്തിലെ അങ്കണവാടി, ടെൻസ്റ്റാർ ന്യൂട്രിമിക്സ് യൂണിറ്റ്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയും സന്ദർശിച്ചു. മികച്ച മാതൃകകൾ സംസ്ഥാനത്ത്‌ നടപ്പാക്കുമെന്ന്‌ സംഘം അറിയിച്ചു. ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തിയ സമാപനചടങ്ങിൽ അതിഥികൾക്ക്‌ സർട്ടിഫിക്കറ്റും മെമെന്റോയും നൽകി. കു‌ടംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ആർ വിമൽചന്ദ്രൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർമാരായ ഉന്മേഷ്, രതീഷ് കുമാർ, അനീസ, ഹാരിസ്, ജില്ലാ പ്രോഗ്രാം മാനേജർമാരായ ആതിരാക്കുറുപ്പ്, മീന മുരളീധരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top