22 December Sunday
പുനലൂര്‍ താലൂക്ക് വികസന സമിതി യോഗം

എബിസി പ്രോഗ്രാമിനായി 5ലക്ഷം വകയിരുത്തി

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024
പുനലൂർ 
തെരുവുനായശല്യം ഒഴിവാക്കുന്നതിന് എബിസി പ്രോഗ്രാമിനായി അഞ്ചുലക്ഷം രൂപ വകയിരുത്തി തുടർനടപടികൾ സ്വീകരിച്ചതായി പുനലൂര്‍ താലൂക്ക് വികസനസമിതി യോഗം. യോ​ഗത്തില്‍ കുതിരച്ചിറ രാജശേഖരന്‍ അധ്യക്ഷനായി. കഴിഞ്ഞ സമിതിയിൽ ഉന്നയിക്കപ്പെട്ട പരാതികളിൽ കൈക്കൊണ്ട നടപടി വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ വിവരിച്ചു. ആശുപത്രി റോഡിലെ വഴിയോര കച്ചവടം പൂർണമായും ഒഴിപ്പിച്ചതായും അടഞ്ഞുകിടന്നിരുന്ന തെന്മല ടേക്ക് എ ബ്രേക്ക് പദ്ധതി നിലവിൽ തുറന്നു കൊടുത്തതായും സഭയെ അറിയിച്ചു. 
വാളക്കോട് വില്ലേജ് ഓഫീസിനു മുകളിലായി അപകടകരമായി നില്‍ക്കുന്ന വൃക്ഷം അടിയന്തരമായി മുറിച്ചുമാറ്റണം, താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ നിർമിച്ചിട്ടുള്ള വെയിറ്റിങ് ഷെഡ്, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയുടെ തകരാര്‍ പരിഹരിച്ച് ഉപയോഗപ്രദമാക്കണം, ഇടമൺ -കോട്ടവാസൽ പ്രദേശത്തെ റെയിവേ പുറമ്പോക്കിൽ താമസിക്കുന്നവരുടെ പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് കൈവശ സ്ഥലം ഏത് വകുപ്പിൽ ഉൾപ്പെട്ട സ്ഥലമാണെന്ന് സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനത്തിനുശേഷം സർവേ നടപടികൾ സ്വീകരിക്കണമെന്നും യോ​ഗം ആവശ്യപ്പെട്ടു.
യോഗത്തിൽ എംഎൽഎയുടെ പ്രതിനിധി ബി അജയൻ, എംപിയുടെ പ്രതിനിധി നാസർഖാൻ, പുനലൂർ ആർഡിഒ ജി സുരേഷ് ബാബു, തഹസിൽദാർ അജിത് ജോയ്, രാഷ്ട്രീയകാര്യ സ്ഥിരംസമിതി അംഗങ്ങൾ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top