22 December Sunday

കുമ്മിൾ പഞ്ചായത്ത് സ്റ്റേഡിയം നാടിന് സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2024

കുമ്മിൾ പഞ്ചായത്ത് സ്റ്റേഡിയം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യുന്നു

കടയ്ക്കൽ
കുമ്മിൾ പഞ്ചായത്ത് സ്റ്റേഡിയം മന്ത്രി ജെ ചിഞ്ചുറാണി നാടിന് സമർപ്പിച്ചു. പഞ്ചായത്ത് ഫണ്ടും ബഹുജനങ്ങളിൽനിന്ന് സ്വരൂപിച്ച തുകയും ചേർത്ത് കുമ്മിൾ ജങ്‌ഷനു സമീപം വാങ്ങിയ 88സെന്റ്‌ സ്ഥലത്താണ് സ്റ്റേഡിയം തയ്യാറാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ്‌ കെ മധു അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ പി രജിതകുമാരി സ്വാഗതം പറഞ്ഞു. കേരളോത്സവം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലതികാ വിദ്യാധരൻ ഉദ്ഘാടനംചെയ്തു. കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം നസീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് രാധിക, എ എം ഇർഷാദ്, കടയ്ക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ്‌ വി മിഥുൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ കൃഷ്ണപിള്ള, ആർ ബീന, കെ റസീന, സിപിഐ എം ലോക്കൽ സെക്രട്ടറി എ കെ സെയ്ഫുദീൻ, സിപിഐ ലോക്കൽ സെക്രട്ടറി ഇ വി ജയപാലൻ, നിഫാൽ, പഞ്ചായത്ത് അംഗങ്ങളായ പി ശശികുമാർ, എം എസ് ജ്യോതി, എം എസ് സുമേഷ്, കെ കെ വത്സ, ഷെമീർ, എൽ രജികുമാരി, വി ശാലിനി, സിഡിഎസ് ചെയർപേഴ്സൺ എസ് ഷീലാകുമാരി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റീസ നന്ദി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top