31 December Tuesday
ശിശുദിനാഘോഷം

കുട്ടികളുടെ പ്രധാനമന്ത്രിക്ക് അനുമോദനം

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

സംസ്ഥാനതല ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബഹിയാ ഫാത്തിമയ്ക്ക്‌ 
കലക്ടർ എൻ ദേവിദാസ് ഉപഹാരം കൈമാറുന്നു

കൊല്ലം
സംസ്ഥാനതല ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത ബഹിയാ ഫാത്തിമയയെ ജില്ലാ ഭരണകേന്ദ്രവും ജില്ലാ ശിശുക്ഷേമസമിതിയും അനുമോദിച്ചു. കലക്ടർ എൻ ദേവിദാസ് ഉപഹാരം കൈമാറി. എഡിഎം ജി നിർമൽകുമാർ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈൻദേവ്, ട്രഷറർ എൻ അജിത്പ്രസാദ്, വൈസ് പ്രസിഡന്റ് അഡ്വ. ഷീബ ആന്റണി, എക്‌സിക്യൂട്ടിവ് അംഗം ആർ മനോജ് എന്നിവർ പങ്കെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ശിശുദിന റാലിയിൽ മുഖ്യമന്ത്രിയോടൊപ്പം ബഹിയാ ഫാത്തിമ പങ്കെടുക്കും. കുളത്തൂപ്പുഴ സ്വദേശികളായ മുഹമ്മദ് ഷായുടെയും ഹസീനയുടെയും മകളാണ്‌. കുളത്തൂപ്പുഴ ഗുഡ് ഷെപ്പേർഡ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയുമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top