23 December Monday

ഇട്ടിവയിൽ 100 ലൈഫ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

നിർമാണം പൂർത്തീകരിച്ച 100 വീടുകളുടെ താക്കോൽ ദാനവും പുതിയതായി നിർമിക്കുന്ന 105 വീടുകളുടെ 
ആദ്യ ഗഡു വിതരണവും മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കുന്നു

കടയ്ക്കൽ
ലൈഫ് ഭവന പദ്ധതി പ്രകാരം ഇട്ടിവ പഞ്ചായത്തിൽ നിർമാണം പൂർത്തീകരിച്ച 100 വീടുകളുടെ താക്കോൽ മന്ത്രി ജെ ചിഞ്ചുറാണി കൈ മാറി. പുതുതായി നിർമിക്കുന്ന 105 വീടുകളുടെ ആദ്യഗഡുവും വിതരണംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ കുമാരി സി അമൃത അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ പി ഗിരിജമ്മ, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബി ബൈ ജു,  പഞ്ചായത്ത് അംഗങ്ങളായ ടി സി പ്രദീപ്, കെ ലളിതമ്മ , ടോംകെ ജോർജ്, പഞ്ചായത്ത് സെക്രട്ടറി ഗീനാകുമാരി, വിഇഒ സന്തോഷ് എന്നിവർ സംസാരിച്ചു. ഇട്ടിവ പ ഞ്ചായത്തിൽ എൽഡിഎഫ്‌ ഭരണസമിതി അധികാരത്തിൽ വന്ന ശേഷം 355 പേർക്കാണ് വീട് ലഭിച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top