22 December Sunday

ബുള്ളറ്റ് മോഷ്ടാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

ഫൈസൽ

കരുനാഗപ്പള്ളി
കെഎസ്ആർടിസിബസ് സ്റ്റാൻഡിന് സമീപത്തുനിന്ന്‌ ബുള്ളറ്റ് മോഷ്ടിച്ച യുവാവ് പിടിയിൽ. കൊല്ലം തേവള്ളി ഫൈസൽ മൻസിലിൽ ഫൈസൽ (35) ആണ് പൊലീസിന്റെ പിടിയിലായത്. ആദിനാട് പുത്തൻചന്ത സ്വദേശി സലീമിന്റെ വാഹനമാണ് മോഷ്ടിച്ചത്. ഒക്‌ടോബർ 21-ന് കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്തായി പൂട്ടി സുക്ഷിച്ചിരുന്ന വാഹനം ഇയാൾ മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സലീമിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചെങ്കിലും പ്രതിയിലേക്ക് നയിക്കുന്ന വ്യക്തമായ തെളിവുകളൊന്നും ലഭിച്ചില്ല.  
സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതോടെ മോഷ്ടിക്കപ്പെട്ട വാഹനം തിരുവനന്തപുരം ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചു. തുടർന്ന് പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്‌. ബുള്ളറ്റ് മോഷ്ടിക്കുന്നതിൽ വിദഗ്ധനായ ഇയാൾക്കെതിരെ മുമ്പും സമാനമായ കുറ്റകൃത്യത്തിന് കരുനാഗപ്പള്ളി, ശൂരനാട് പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ വി ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷെമീർ, കണ്ണൻ, ഷാജിമോൻ, പ്രകാശ്, എസ്‌സിപിഒമാരായ ഹാഷിം, രാജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top