കൊല്ലം
ഓൺലൈൻ മാട്രിമോണിയൽ തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെ തിരുവനന്തപുരത്തുനിന്ന് കൊല്ലം റൂറൽ സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വാഴിച്ചാൽ പെ രായിക്കോണം 4/739 അവിട്ടം നിവാസിൽ എസ് ശ്രീജിത് (42) ആണ് അറസ്റ്റിലായത്. അഞ്ചൽ സ്വദേശിയായ പരാതിക്കാരിയുടെ മകന് വിവാഹം നടത്തിക്കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്. വിവിധ മാട്രിമോണിയൽ സൈറ്റുകളിൽനിന്നു ശേഖരിച്ച ചിത്രങ്ങൾ ഉപയോഗിച്ച് ഫെയ്‌സ്ബുക്കിൽ പരസ്യം നൽകിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്.
കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി വി അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയേഷ് ജയപാൽ, സിവിൽ പൊലീസ് ഓഫീസർ രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂട്ടു പ്രതികൾക്കായി അന്വേഷണം നടന്നുവരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..