19 December Thursday

സ്കൗട്ട് ആൻഡ് ഗൈഡ്സ് 
വീൽചെയർ നന്നാക്കി നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2024

കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ ഉപകരണങ്ങൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ നന്നാക്കി നൽകിയപ്പോൾ

കരുനാഗപ്പള്ളി
ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെ വീൽചെയറുകളും അനുബന്ധ ഉപകരണങ്ങളും നന്നാക്കി നൽകി സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളുടെ വേറിട്ട മാതൃക. കരുനാഗപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എച്ച്എസ്എസ് വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളാണ് ഉപകരണങ്ങൾ നന്നാക്കി നൽകിയത്. വിദ്യാർഥികൾ തനത് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിലൂടെ ശേഖരിച്ച തുക ഉപയോഗിച്ചാണ് വീൽ ചെയറുകളും മറ്റും നന്നാക്കിയത്. സ്കൗട്ട് മാസ്റ്റർ സുബിൻ ഓമനക്കുട്ടൻ, രഞ്ജിനി, പ്രിൻസിപ്പൽ വി എൻ കണ്ണൻ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top