22 December Sunday

"സമത്വവാദിയും മറ്റു കൃതികളും’ സെമിനാർ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024
ചവറ
കേരള സാഹിത്യ അക്കാദമിയും ചവറ വികാസ് കലാസാംസ്കാരിക സമിതിയും ചേർന്ന്‌ പുളിമാന പരമേശ്വരൻപിള്ളയുടെ ‘സമത്വവാദിയും മറ്റു കൃതികളും’ പ്രകാശനവും സെമിനാറും സംഘടിപ്പിച്ചു. ഡോ. കെ എസ് രവികുമാർ സെമിനാർ ഉദ്ഘാടനംചെയ്തു. വികാസ് പ്രസിഡന്റ് ജി ബിജുകുമാർ അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, വി എസ് ബിന്ദു, വികാസ് സെക്രട്ടറി ശ്രീഹരി രാജ് എന്നിവർ സംസാരിച്ചു. സുജിത് വിജയൻപിള്ള എംഎൽഎ അധ്യക്ഷനായി. പുസ്തകത്തിന്റെ ആദ്യ കോപ്പി ചവറ കെ എസ് പിള്ള ഡോ.എം എ സിദ്ദിഖിന് നൽകി പ്രകാശിപ്പിച്ചു. ഐആർഇ വികാസ് ലൈബ്രറിക്ക് നൽകിയ പുസ്തകങ്ങൾ ഐആർഇ ചീഫ് മാനേജർ ഭക്തദർശനിൽനിന്നും ഡോ. കെ എസ് രവികുമാർ ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top