23 December Monday

ഓണം സഹകരണ വിപണി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

 

ശൂരനാട്
ശൂരനാട് കാർഷിക വികസന സഹകരണസംഘത്തിന്റെ ഓണം വിപണനമേള എൻ എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ് എം ഗംഗാധരക്കുറുപ്പ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി പുഷ്പകുമാരി ആദ്യകിറ്റ് ഏറ്റുവാങ്ങി. സംഘം സെക്രട്ടറി കെ കെ തമ്പാൻ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. നാടൻ കാർഷികവിഭവങ്ങൾ കൂടാതെ കണ്ണൂർ ദിനേശ് സംഘം, കോലിയക്കോട് സഹകരണ സംഘം, കൺസ്യൂമർഫെഡ്, കാപ്പക്സ് തുടങ്ങിയ വിവിധ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങളും പച്ചക്കറികളും ഓണംവരെ സ്റ്റാളിൽനിന്ന്‌ സബ്സിഡി നിരക്കിൽ ലഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top