കരുനാഗപ്പള്ളി
ഓണത്തോട് അനുബന്ധിച്ച് പൊതുവിപണിയിൽ വിലനിലവാരം പിടിച്ചു നിർത്തുക എന്ന ലക്ഷ്യവുമായി കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ കരുനാഗപ്പള്ളി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണച്ചന്തതുറന്നു. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സി വിജയൻപിള്ള ആദ്യവിൽപ്പന ഉദ്ഘാടനംചെയ്തു. ഭരണസമിതി അംഗം വി ഗോപകുമാർ അധ്യക്ഷനായി. സെക്രട്ടറി ബി ഗംഗ, മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷ പി മീന, എൻ ശിവരാജൻ, ബാങ്ക് ഭരണസമിതി അംഗങ്ങളായ എൻ മുത്തുകൃഷ്ണൻ, അഡ്വ. മുഹമ്മദ് നുഫൈൽ, കരിമ്പാലിൽ സദാനന്ദൻ, സുജി, രേഖ, അമൃത എന്നിവർ പങ്കെടുത്തു.
മൂന്നിനം അരി, മുളക്, മല്ലി, തുവര, വെളിച്ചെണ്ണ, പഞ്ചസാര, കടല എന്നിവ ഉൾപ്പെടെ 21 ഇനം വിഭവങ്ങളാണ് ഓണച്ചന്തയിൽ ലഭ്യമാകുന്നത്. ഇതിൽ 13 ഇനങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..