കൊല്ലം
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന "ശാസ്താംകോട്ട തടാകത്തിൽ തനത് മത്സ്യ സമ്പത്ത് സംവർദ്ധക പദ്ധതി' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആർ ഗീത അധ്യക്ഷയായി. തനത് മത്സ്യങ്ങളായ മഞ്ഞക്കൂരി, കരിമീൻ, വരാൽ, കൈതക്കോര എന്നിവയുടെ 40000 കുഞ്ഞുങ്ങളെയാണ് തടാകത്തിൽ നിക്ഷേപിച്ചത്. വംശനാശ ഭീഷണി നേരിടുന്ന മഞ്ഞക്കൂരി മത്സ്യകുഞ്ഞുങ്ങളെ കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയുടെ 2024-–-25 ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രജനനം നടത്തി ഉൽപ്പാദിപ്പിച്ചെടുത്തതാണ്. മറ്റിനങ്ങളായ കരിമീൻ, വരാൽ, കൈതക്കോര എന്നിയിനങ്ങൾ ജില്ലയിലെ സർക്കാർ ഹാച്ചറികളായ കണത്താർകുന്നം, തേവള്ളി എന്നിവിടങ്ങളിൽ ഉൽപ്പാദിപ്പിച്ചതാണ്.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഫാത്തിമ എസ് ഹമീദ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, മത്സ്യകർഷകർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..