22 December Sunday

കൗമാര മേളകളിലേക്ക്‌ ജില്ല

സ്വന്തം ലേഖകൻUpdated: Tuesday Oct 8, 2024

 

 
കൊല്ലം 
ജില്ലാ സ്കൂൾ കലോത്സവവും കായികമേളയും കൊട്ടാരക്കരയിൽ നടക്കും. ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളയും വൊക്കേഷണൽ ഹയർ സെക്കൻഡറി എക്സ്പോയും കൊല്ലത്ത്. തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള തയ്യാറെടുപ്പുകൾ ജില്ല ആരംഭിച്ചു. കഴിഞ്ഞ വർഷം കൊല്ലത്തു നടന്ന സംസ്ഥാന കലോത്സവത്തിൽ ജില്ല അഞ്ചാംസ്ഥാനം നേടിയിരുന്നു. 
ജില്ലാ കലോത്സവം നവംബർ 26 മുതൽ 30 വരെയാണ്‌. കൊട്ടാരക്കര ബോയ്സ് സ്കൂൾ ആണ് പ്രധാനവേദി, പ്രദേശത്തെ മറ്റു സ്കൂളുകളും വേദിയാകും. നവംബർ ഒന്നിന് സംഘാടകസമിതി രൂപീകരിക്കും. നവംബർ 15നു മുമ്പ്‌ ഉപജില്ലാ കലോത്സവങ്ങൾ പൂർത്തിയാക്കും. ജില്ലാ സ്കൂൾ കായികമേള കൊട്ടാരക്കര ബോയ്സ് സ്കൂൾ മൈതാനത്ത് 17 മുതൽ 19 വരെ നടക്കും. സംഘാടകസമിതി ചൊവ്വാഴ്‌ച രൂപീകരിക്കും. 
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ മേളകളും വിഎച്ച്എസ്ഇ എക്സ്പോയും 29നും 30നു കൊല്ലത്ത് നടക്കും. തേവള്ളി ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസ് (സാമൂഹിക ശാസ്ത്രമേള, ഗണിതശാസ്ത്രമേള), സെന്റ് അലോഷ്യസ് സ്കൂൾ (പവൃത്തി പരിചയമേള, ശാസ്ത്രമേള), ക്രിസ്തുരാജ് സ്കൂൾ (വിഎച്ച്എസ്ഇ എക്സ്പോ) എന്നിവിടങ്ങളിലാണ് വേദി. സെന്റ് അലോഷ്യസ് സ്കൂളിൽ 14ന്‌ സംഘാടകസമിതി രൂപീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top