26 December Thursday
അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌

ഉപജില്ലാ മത്സരം 11ന്‌, 
ജില്ലാ മത്സരം 19ന്‌

സ്വന്തം ലേഖകൻUpdated: Wednesday Nov 8, 2023

 

കൊല്ലം
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 2023 ഉപജില്ലാ മത്സരത്തിനൊരുങ്ങി ജില്ല. ശനിയാഴ്‌ച ജില്ലയിൽ 12 ഉപജില്ലയിലാണ്‌ മത്സരം. രാവിലെ ഒമ്പതിന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന്‌ ഉദ്‌ഘാടന സമ്മേളനം നടക്കും. പകൽ 10.30ന്‌ മത്സരം ആരംഭിക്കും. സ്‌കൂൾതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികളാണ്‌ ഉപജില്ലയിൽ മത്സരിക്കുക. 19നു ജില്ലാ മത്സരവും ഡിസംബർ രണ്ടിനും മൂന്നിനുമായി സംസ്ഥാന മെഗാഫൈനലും നടക്കും.
മത്സരകേന്ദ്രങ്ങൾ: കൊല്ലം–- ഗവ. എസ്എൻഡിപി യുപിഎസ് പട്ടത്താനം, കൊട്ടാരക്കര–- ഗവ. എച്ച്എസ്എസ് കൊട്ടാരക്കര, ചവറ–- ജിഎൽപിഎസ്‌ കാമൻകുളങ്ങര, കരുനാഗപ്പള്ളി–- യുപിജിഎസ് കരുനാഗപ്പള്ളി, ശാസ്താംകോട്ട–- ജെഎംഎച്ച്എസ് ഭരണിക്കാവ്, ചാത്തന്നൂർ–- ഗവ. എച്ച്എസ്എസ് പൂതക്കുളം, വെളിയം–- ബിആർസി വെളിയം, കുളക്കട–- ഗവ. എച്ച്എസ്‌എസ്‌ കുളക്കട, കുണ്ടറ–- ബിആർസി ഇളമ്പള്ളൂർ, പുനലൂർ–- ഗവ. എച്ച്എസ്എസ് പുനലൂർ, ചടയമംഗലം–- ജിവിഎച്ച്‌എസ്‌എസ്‌ കടയ്‌ക്കൽ, അഞ്ചൽ–- ഗവ. എച്ച്‌എസ്‌എസ്‌ ഏരൂർ. 19ന്‌ കുഴിമതിക്കാട് ഗവ. എച്ച്എസ്‌എസിലാണ്‌ ജില്ലാ മത്സരം.
രചനകൾ 
10നകം നൽകണം
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടക്കുന്ന കഥ, കവിതാ രചനാമത്സരത്തിന്‌ സൃഷ്ടികൾ എഴുതി തയ്യാറാക്കി 10നു മുമ്പായി ജില്ലാ കോ–-ഓഡിനേറ്റർ, അക്ഷരമുറ്റം, ദേശാഭിമാനി കൊല്ലം ബ്യൂറോ, ഹാൻടെക്‌സ്‌ ബിൽഡിങ്‌, ചിന്നക്കട എന്ന വിലാസത്തിൽ എത്തിക്കണം.
ഓരോ മത്സരഇനത്തിലും ജില്ലാതലത്തിൽ ലഭിക്കുന്ന രചനകളിൽനിന്നു തെരഞ്ഞെടുക്കുന്ന 25 വിദ്യാർഥികളെ ജില്ലാകേന്ദ്രത്തിൽ വിളിച്ചുചേർത്താണ്‌ രചനാമത്സരം.തൊട്ടുമുമ്പ്‌ നൽകുന്ന വിഷയത്തെ അടിസ്ഥാനമാക്കിയാകും മത്സരം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top