22 December Sunday

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024
കടയ്ക്കൽ
വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം മടവൂർ  പുലിയൂർകോണം ചരുവിള പുത്തൻവീട്ടിൽ അരുൺകുമാറിനെ (30)യാണ് 0.32 ഗ്രാം എംഡിഎംഎയുമായി ചടയമം​ഗലം എക്സൈസ് അറസ്റ്റ്‌ചെയ്തത്.  നിലമേൽ എലിക്കുന്നാംമുകൾ ഭാ​ഗത്തുനടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ എ കെ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ  പ്രിവന്റീവ് ഓഫീസർമാരായ ബിനീഷ്, സനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മാസ്റ്റർ ചന്തു, നിഷാന്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top