22 December Sunday

സിപിഐ എം പത്തനാപുരം 
ഏരിയ സമ്മേളനം നാളെമുതല്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024
പത്തനാപുരം
സിപിഐ എം പത്തനാപുരം ഏരിയാ സമ്മേളനം ഒമ്പത്‌, 10, 11, 12 തീയതികളിൽ എം മീരാപിള്ള നഗറിൽ (പിഎംജെ ഹാൾ പട്ടാഴി) നടക്കും. പ്രതിനിധിനി സമ്മേളനം, റെഡ് വളന്റിയർ പരേഡ്, ബഹുജന റാലി, കൊടിമര, പതാക, ദീപശിഖാ ജാഥകൾ, പൊതുസമ്മേളനം, സാംസ്കാരിക സമ്മേളനം, എന്നിവ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി തെരുവു നാടകം, കലാകായിക മത്സരങ്ങൾ, വിദ്യാർഥി യുവജന, വനിതാസംഗമം, പട്ടികജാതി ക്ഷേമസമിതിസംഗമം, കർഷക കർഷകത്തൊഴിലാളി ട്രേഡ് യൂണിയൻ സംഗമം, പ്രവാസി സംഗമം, മെഗാ മെഡിക്കൽ ക്യാമ്പ് എന്നിവ നടത്തി. പട്ടികജാതി ക്ഷേമസമിതി സംഗമം ബാബു കെ പന്മനയും ക്രിക്കറ്റ് ടൂർണമെന്റ്  ബിനീഷ് കോടിയേരിയും മെഡിക്കൽ ക്യാമ്പ് ഇ എം എസ് സഹകരണ ആശുപത്രി പ്രസിഡന്റ് ദസ്തഗീർ സാഹിബും ഉദ്‌ഘാടനംചെയ്‌തു. വനിതാസംഗമം രഞ്ജു സുരേഷും കർഷകത്തൊഴിലാളി–- ട്രേഡ് യൂണിയൻ സംഗമം ബിജു കെ മാത്യൂവും യുവജന വിദ്യാർഥി സംഗമം ഷെബീറും പ്രവാസി സംഗമം നിസാർ അമ്പലംകുന്നും  ഉദ്ഘാടനംചെയ്തു. 
ശനിയാഴ്ച സിപിഐ എം തലവൂർ ലോക്കൽ സെക്രട്ടറി വിഷ്ണു കളത്തട്ട് ക്യാപ്റ്റനായ പതാക ജാഥയും പട്ടാഴി വടക്കേകര ലോക്കൽ സെക്രട്ടറി എസ് എസ് സക്കീർ ക്യാപ്റ്റനായ ദീപശിഖാ ജാഥയും പിറവന്തൂർ ലോക്കൽ സെക്രട്ടറി ജി രതീഷ് ക്യാപ്റ്റനായ കൊടിമര ജാഥയും സമ്മേളന നഗറിൽ എത്തിച്ചേരും. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്യും. പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും. കെ രാജഗോപാൽ, സൂസൻകോടി, ചിന്താ ജെറോം, എക്സ് ഏണസ്റ്റ്, പി എ എബ്രഹാം, എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top