കടയ്ക്കൽ
മൃഗപരിപാലനത്തിൽ നൂതന ശാസ്ത്രീയരീതികൾ നടപ്പാക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പശുക്കുട്ടികളെ ശാസ്ത്രീയമായി വളർത്തുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോവർധിനി പദ്ധതിയുടെ ഉദ്ഘാടനം അലയമൺ പഞ്ചായത്തിലെ കണ്ണങ്കോട് ക്ഷീരസംഘത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ ചുറ്റുപാടിൽ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ള കന്നുകാലികളെ കർഷകർക്ക് ആദായകരമായി വളർത്താൻ പദ്ധതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 90 കന്നുകുട്ടികൾക്ക് 12,500 രൂപയുടെ തീറ്റ സബ്സിഡി ലഭിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം ജയശ്രീ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സി അംബികകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി പ്രമോദ്, സ്ഥിരംസമിതി അധ്യക്ഷരായ പി ഗീതാകുമാരി, എം മുരളി, മിനി ഡാനിയൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം മനീഷ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് അസീന മനാഫ്, പഞ്ചായത്ത് അംഗങ്ങളായ ജി രാജു, ബിന്ദുലേഖ, അമ്പിളി, ഷൈനി, ജേക്കബ് മാത്യു, പി ശോഭന, ബിനു സി ചാക്കോ, ജെ ഗീത, ഡെപ്യൂട്ടി മൃഗസംരക്ഷണ ഓഫീസർ എ എൽ അജിത്, കാഫ് ഫീഡ് സ്കീം അസിസ്റ്റന്റ് ഡയറക്ടർ ആർ ബിന്ദു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡി ഷൈൻകുമാർ, സീനിയർ വെറ്ററിനറി സർജൻ വിനോദ് ജോൺ, വെറ്ററിനറി സർജൻ സുലേഖ, ക്ഷീരസംഘം പ്രസിഡന്റ് എം സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..