22 November Friday

ഉപജില്ലാ കലോത്സവം: 
കടയ്ക്കൽ ജിവിഎച്ച്‌എസ്‌എസ്‌ ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024
കടയ്ക്കൽ
ചടയമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ കടയ്ക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. ബെസ്റ്റ് സ്കൂൾ പുരസ്കാരവും കടയ്ക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനാണ്‌. ഹയർ സെക്കൻഡറി വിഭാഗത്തിൽ കുറ്റിക്കാട് സിപിഎച്ച്എസ്എസിനാണ് കൂടുതൽ പോയിന്റ്‌. യുപി വിഭാഗത്തിൽ പേഴുംമൂട്‌ യുപിഎസിനാണ്‌ ഒന്നാം സ്ഥാനം. എൽപി വിഭാഗത്തിൽ നിലമേൽ ഗവ. എൽപിഎസും പെരിങ്ങാട്‌ ഗവ. എൽപിഎസും ഒന്നാംസ്ഥാനം പങ്കിട്ടു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ജെ നജീബത്ത് ഉദ്ഘാടനംചെയ്തു. വർക്കിങ്‌ ചെയർമാൻ ടി ആർ തങ്കരാജ് അധ്യക്ഷനായി. ചടയമംഗലം എഇഒ ടി ജി ജ്യോതി സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മറ്റി കൺവീനർ ജി വി രാജേഷ് അവർഡ് പ്രഖ്യാപനം നടത്തി. സമ്മാന വിതരണം കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്കുമാർ നിർവഹിച്ചു. അറബിക് കലോത്സവത്തിന്റെ സമ്മാന വിതരണം കിംസാറ്റ് ചെയർമാൻ എസ് വിക്രമനും സംസ്കൃത കലോത്സവത്തിന്റെ സമ്മാന വിതരണം കടയ്ക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ്‌ വി മിഥുനും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, ജനറൽ കൺവീനർ എ നജീം, ജെ എം മർഫി, ഡി എസ് സബിത, എ എം ഇർഷാദ്, ആർ പി സുരേഷ്, എ ശ്യാമ, പി പ്രതാപൻ, ആർ എസ് ബിജു, എസ് വികാസ്, പി മനോജ്, എസ് പ്രിയ, അനന്ത ലക്ഷ്മി, ബി അരുൺ, വി എസ് ബൈസൽ, യു നജീബ്, പി പ്രദീപ് കുമാർ, ഷൈജു, ഫൈസൽ, മഞ്ജു മാധവൻ, നബീൽ, ഷൂജാ ഉൽമുൽക്ക്, ആർ സി ബിജു, എ രാജേശ്വരി, എസ് റജീന, ടി വിജയകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top