കുന്നിക്കോട്
അമിത വേഗത്തിൽവന്ന കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കിഴക്കേതെരുവ് ചരുവിള വീട്ടിൽ ഷമീന (48)യ്‌ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി പകൽ ഒന്നിന് ഇളമ്പൽ കോട്ടവട്ടം സാരഥി ജങ്‌ഷനിലായിരുന്നു അപകടം. പുനലൂരിൽനിന്ന് മകനോടൊപ്പം വരികയായിരുന്നു. കുന്നിക്കോടുഭാഗത്തുനിന്ന് പാഞ്ഞുവന്ന ഓൾട്ടോ കാർ എതിരെവന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച് വൈദ്യുതിതൂണിൽ ഇടിച്ചുനിന്നു. നാട്ടുകാർ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ച ഷമീനയെ തിരുവനന്തപുരത്തേക്കു മാറ്റുകയായിരുന്നു. മകനും പരിക്കേറ്റു. കുന്നിക്കോട് പൊലീസ് കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..