23 December Monday

സി ആർ മനോജ് 
പുരസ്കാരം 
ബേബിക്കുട്ടൻ തൂലികയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024
കരുനാഗപ്പള്ളി  
സി ആർ മനോജ്‌ സ്‌മാരക നാടക പുരസ്കാരം മുതിർന്ന നാടക പ്രവർത്തകനും സംവിധായകനുമായ ബേബിക്കുട്ടൻ തൂലികയ്ക്ക് നൽകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാടകകൃത്തും നടനും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനുമായിരുന്ന സി ആർ മനോജിന്റെ സ്മരണാർഥം ഡ്രാമാനന്ദം ചാരിറ്റബിൾ സൊസൈറ്റിയും സി ആർ മനോജ് സൗഹൃദ കൂട്ടായ്മയുമാണ്‌ പുരസ്‌കാരം നൽകുന്നത്‌.  
10,001രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 11ന് പകൽ 11ന്‌ വവ്വാക്കാവ് ശാന്തിതീരം പൂവർഹോമിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി കെ ഗോപൻ പുരസ്കാരം സമ്മാനിക്കും. പയ്യന്നൂർ മുരളി അധ്യക്ഷനാകും. ആർട്ടിസ്റ്റ് സുജാതൻ, രാജീവൻ മമ്മിളി, ജീവൻ സാജ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് അവാർഡ്‌ നിർണയിച്ചത്‌. വാർത്താസമ്മേളനത്തിൽ പോണാൽ നന്ദകുമാർ, സജീവ് മാമ്പറ, എസ് എം ഇക്ബാൽ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top