22 December Sunday
നടപ്പാക്കുന്നത്‌ 4 കോടിയുടെ പദ്ധതി

ശാസ്താംകോട്ടയിൽ വൈദ്യുത പ്രതിസന്ധിക്ക്‌ പരിഹാരമാകുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

 

ശാസ്താംകോട്ട 
ശാസ്താംകോട്ട കെഎസ്ഇബിയിൽ ദ്യുതി പദ്ധതിയിൽ നാലുകോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകും. കാറ്റിലും മഴയിലും  കമ്പികൾ പൊട്ടി വീണ്‌ ദിവസങ്ങളോളം വൈദ്യുതി ലഭിക്കാത്തതുമൂലം ഉദ്യോഗസ്ഥരും പൊതുജനങ്ങളുമായി സംഘർഷം പതിവായിരുന്നു. വോൾട്ടേജ് വ്യതിയാനം മൂലം വ്യാപാര സ്ഥാപനങ്ങൾക്കും വീടുകളിലെ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും സാമ്പത്തിക നഷ്ടങ്ങൾക്കും കാരണമായിട്ടുണ്ട്. മതിയായ ട്രാൻസ്ഫോർമറുകളുടെ അഭാവം  കാരണമായിട്ടുണ്ട്‌. പുതിയ ട്രാൻസ്ഫോർമറുകൾ, എച്ച്ടി എബിസി, എൽടി എബിസിസി കേബിളുകൾ എന്നിവയാണ് സ്ഥാപിക്കുന്നത്. പുതിയ എട്ട്‌ ട്രാൻസ്ഫോമറുകൾ സ്ഥാപിക്കുന്നതിന് അനുമതിയായി. താക്കോൽ മുക്ക്, കൊപ്പാറ മുക്ക്, അയണിക്കാട്, കോഴിമുക്ക്, പാർത്ഥസാരഥി ക്ഷേത്രം, തെറ്റിക്കുഴി, ഐസിഎസ് ജങ്‌ഷൻ, കണത്താർകുന്നം എന്നിവിടങ്ങളിലാണ് ട്രാൻസ്‌ഫോമറുകൾ സ്ഥാപിക്കുന്നത്. സിനിമ പറമ്പ് സബ്സ്റ്റേഷൻ മുതൽ ശാസ്താംകോട്ട കനറാ ബാങ്ക് വരെ എച്ച്‌ ടി എബിസി 4. 5 കിലോമീറ്ററിൽ പുതിയ ഫീഡർ സ്ഥാപിക്കും. ശാസ്താംകോട്ട ഫീഡറിൽ  കവേർഡ് കണ്ടക്ടർ റീ കണ്ടക്ടറിങ്‌ സ്ഥാപിക്കും. സിനിമപറമ്പ് സബ്സ്റ്റേഷൻ മുതൽ  വലിയവിള വരെയും ഇടവനശേരി  മുതൽ ചെമ്പിനാൽ വരെയും വലിയവിള മുതൽ ആഞ്ഞിലിമൂട് വരെയും 8.9 കിലോമീറ്ററിലാണ്‌ ഇതു സ്ഥാപിക്കുന്നത്. ചിറ്റുമല ഫീഡറിൽ തുണ്ടിക്കട മുതൽ ആർഇസിസി വരെ 2.5 കിലോമീറ്ററും കുമരൻചിറ ഫീഡറിൽ മാമൂട് മുതൽ പഴഞ്ഞിമുക്ക് വരെ 2.5 കിലോമീറ്റർ വരെയും കവേർഡ് കണ്ടക്ടർ സ്ഥാപിക്കും. കമ്പികൾ പൊട്ടി വീഴുമ്പോൾ സി സി സ്ഥാപിക്കുന്നതോടെ വൈദ്യുതാഘാതം ഏൽക്കില്ല. എൽടി എബിസി രാജഗിരി ട്രാൻസ്ഫോമർ ആറു കിലോമീറ്റർ കടപ്പാക്കുഴി ആറ്, മനക്കര ആറ്, ഭരണിക്കാവ് മുതൽ പാറയിൽ മുക്ക് വരെ 12 കിലോമീറ്റർ എന്ന തരത്തിൽ മാറ്റം വരുത്തും. പുതിയ പദ്ധതികൾ പൂർത്തിയാകുന്നതോടെ ഏതെങ്കിലും ട്രാൻസ്ഫോർമറുകളിൽനിന്നും വൈദ്യുതി ലഭ്യമല്ലെങ്കിൽ പുതിയ സംവിധാനം വഴി മറ്റ് ട്രാൻസ്ഫോർമറുകളിൽനിന്നും വൈദ്യുതി  നൽകുവാൻ കഴിയും. ലൈൻ എയർ ബ്രേക്കർ സ്ഥാപിക്കുന്നതോടെ വൈദ്യുതി തടസ്സം ഉണ്ടാകില്ല. പദ്ധതികളുടെ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആരംഭിക്കുമെന്ന്‌ അസിസ്റ്റന്റ് എൻജിനിയർ ആർ അമ്പിളി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top