കൊല്ലം
അഷ്ടമുടി ശ്രീ വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ‘ഉരുൾ നേർച്ച' മഹോത്സവത്തിന് വ്യാഴാഴ്ച തുടക്കമാകുമെന്ന് തൃക്കരുവ കുറ്റിയഴികം ദേവസ്വം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനി രാത്രി എട്ടിനു സമാപിക്കും. വെള്ളി വൈകിട്ട് അഞ്ചിന് ദേവസ്വം അവാർഡ് വിതരണസമ്മേളനം എം നൗഷാദ് എംഎൽഎ ഉദ്ഘാടനംചെയ്യും. ക്ഷേത്രപ്പറമ്പിൽ കാർഷിക- വ്യാപാരമേളയും സംഘടിപ്പിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ, ചാത്തന്നൂർ, കൊട്ടാരക്കര, കടപുഴ, കരുനാഗപ്പള്ളി, ചിന്നക്കട, അഞ്ചാലുംമൂട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കെഎസ്ആർടിസി ബസുകളും കോയിവിള, തോലുകടവ്, പേഴുംതുരുത്ത് എന്നിവിടങ്ങളിൽനിന്നും ജലഗതാഗത ബോട്ടുകളും വെള്ളി, ശനി ദിവസങ്ങളിൽ അഷ്ടമുടി ക്ഷേത്രത്തിലേക്ക് പ്രത്യേക സർവീസ് നടത്തും. മങ്ങാട് സുബിൻ നാരായൺ, ജി ഗിരീഷ്‌കുമാർ, സെക്രട്ടറിമാരായ കെ വി ഷാജി, ഡി എസ് സജീവ്, പി എൻ ആനന്ദക്കുട്ടൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..