കൊല്ലം
രണ്ടുദിവസം നീളുന്ന ജില്ലാ ശാസ്ത്രോത്സവത്തിന് വ്യാഴാഴ്ച പുനലൂരിൽ തുടക്കം. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ശാസ്ത്രോത്സവം ഉദ്ഘാടനംചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ ബി സുജാത അധ്യക്ഷനാകും. പുനലൂർ ഗവ. എച്ച്എസ്എസ്, സെന്റ് ഗൊരേറ്റി എച്ച്എസ്എസ് എന്നിവിടങ്ങളിലായി ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകളിലായി മൂവായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും.
വ്യാഴാഴ്ച സെന്റ് ഗൊരേറ്റി എച്ച്എസ്എസിൽ പ്രവൃത്തിപരിചയ മേളയും ഗവ. എച്ച്എസ്എസിൽ സാമൂഹ്യശാസ്ത്രമേളയും നടക്കും. വെള്ളിയാഴ്ച ഗവ. എച്ച്എസ്എസിൽ ശാസ്ത്രമേളയും സെന്റ് ഗൊരേറ്റി എച്ച്എസ്എസിൽ ഗണിതശാസ്ത്രമേളയും നടക്കും.
ഇരുദിവസങ്ങളിലുമായി ഐടി മേളയും സെന്റ് ഗൊരേറ്റിയിൽ നടക്കും. 12 ഉപജില്ലയിൽനിന്ന് ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ജില്ലാ മേളയിൽ പങ്കെടുക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..