23 December Monday
യുഡിഎഫ്‌ സർക്കാർ ചുമത്തിയ കേസ്

സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024
കൊട്ടാരക്കര  
സോളാർ സമരവുമായി ബന്ധപ്പെട്ട് 2013 ജൂലൈ 12ന്‌ കൊട്ടാരക്കര നഗരത്തിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചുമത്തിയ കേസിൽ സിപിഐ എം പ്രവർത്തകർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ്‌ ജാമ്യവ്യവസ്ഥയിൽ അസിസ്റ്റന്റ് സെഷൻസ് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി സസ്പെൻഡ് ചെയ്തത്‌. ബേബി, നൈസാം, ശ്രീകുമാർ, ജയകുമാർ, നഹാസ്, കല്യാണി സന്തോഷ്‌, ദീപു, ബിജു ഷംസുദീൻ, അരുൺദേവ്, ദിലീപ് തോമസ് എന്നിവർക്കാണ് ജാമ്യം. 
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കും കൊടിക്കുന്നിൽ സുരേഷ് എംപിക്കും അഭിവാദ്യം അർപ്പിച്ച്‌ കൊട്ടാരക്കരയിൽ നടത്തിയ പ്രകടനത്തിന്റെ മറവിൽ കോൺഗ്രസുകാർ ആക്രമണം അഴിച്ചുവിട്ടതാണ്‌ സംഘർഷത്തിന്റെ തുടക്കം. നഗരത്തിൽ സ്ഥാപിച്ചിരുന്ന സിപിഐ എമ്മിന്റെയും ബഹുജന സംഘടനകളുടെയും ഫ്ലക്സ് ബോർഡും കൊടിതോരണവും കൊടിമരവും മറ്റും യുഡിഎഫ് പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. ഏരിയ കമ്മിറ്റി ഓഫീസായ അബ്ദുൾ മജീദ് സ്മാരക മന്ദിരത്തിനുമുന്നിൽ സ്ഥാപിച്ചിരുന്ന വലിയ ബോർഡ് തകർക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിരോധിച്ച സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെയും ആക്രമണം നടന്നു. പാർടി ഏരിയ കമ്മിറ്റി ഓഫീസിലേക്ക്‌ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുംചെയ്‌തു. ഇതിൽ പ്രതിഷേധിച്ച് സിപിഐ എം, ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ മാർത്തോമ ഹൈസ്കൂളിനു സമീപത്തും ആക്രമണം അഴിച്ചുവിട്ടു. ഈ സംഭവം സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു. അന്ന് ഭരണസ്വാധീനം ഉപയോഗിച്ചും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കൊട്ടാരക്കരയിലെത്തി ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നല്‍കിയ നിർദേശത്തെ തുടർന്നും സിപിഐ എം പ്രവർത്തകർക്കുനേരെ അനാവശ്യമായി കേസെടുക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top