19 December Thursday

പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ വഴിപാടിന് ക്യൂആർ കോഡ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിലെ വഴിപാട് ക്യൂ ആർ കോഡ് സംവിധാനം ദേവസ്വം ബോർഡം​ഗം 
ജി സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര 
കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രത്തിൽ വഴിപാട് രസീതുകൾക്ക് പണമടയ്ക്കാനുള്ള ക്യൂആർ കോഡ് സംവിധാനമായി. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അംഗം ജി സുന്ദരേശൻ ഉദ്ഘാടനംചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്‌ വിനായക എസ് അജിത്കുമാർ അധ്യക്ഷനായി. ദേവസ്വം അസിസ്റ്റന്റ് കമീഷണർ സൈനുരാജ്, ദേവസ്വം സബ്ഗ്രൂപ് ഓഫീസർ വിനോദ് കുമാർ, മേൽശാന്തി സുബ്രഹ്മണ്യൻതിരുമേനി, ധനലക്ഷ്മി ബാങ്ക് മാനേജർ കെ ജി വിനോദ്, അസിസ്റ്റന്റ് മാനേജർ പ്രവീൺ ജി നായർ, ഉപദേശക സമിതി വൈസ് പ്രസിഡന്റ്‌ രാജേഷ് ബാബു, ഗണപതിക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌ വി അനിൽകുമാർ, വൈസ് പ്രസിഡന്റ്‌ ഷണ്മുഖൻആചാരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top