24 November Sunday

സിഐടിയു അറിവുത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

സിഐടിയു സന്ദേശത്തിന്റെ അമ്പതാം വാർഷികം അറിവുത്സവം ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ് ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
സിഐടിയു മുഖമാസികയായ സിഐടിയു സന്ദേശത്തിന്റെ 50–-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാനതല അറിവുത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതലമത്സരങ്ങൾ സമാപിച്ചു. മത്സരങ്ങൾ സിഐടിയു ജില്ലാ പ്രസിഡന്റ്  ബി തുളസീധരക്കുറുപ്പ് ഉദ്ഘാടനംചെയ്തു. എട്ട് ഇനത്തിലായി നടന്ന മത്സരങ്ങളിൽ വിജയിച്ച തൊഴിലാളികൾ കോഴിക്കോട് നടക്കുന്ന സംസ്ഥാനതല അറിവുത്സവത്തിൽ കൊല്ലത്തെ പ്രതിനിധീകരിച്ച് മത്സരിക്കും. മത്സരങ്ങൾക്ക് എ അനിരുദ്ധൻ, ആർ അരുൺ കൃഷ്ണൻ, ടി വിശാരദൻ, കെ സി രജീഷ്, നന്ദു നാരായണൻ, ടിപി രാധാകൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. വിജയികൾ ഒന്നും രണ്ടും സ്ഥാനം ക്രമത്തിൽ: കഥാരചന: അജയൻ സാഗ, ടി എസ് ഷെയ്ൻരാജ്. പ്രസംഗം: സുനിൽ നടക്കൽ, എം ബി അനീഷ്. കവിതാ രചന: അജയൻ സാഗ, ടി എസ് ഷെയ്ൻരാജ്. മുദ്രാവാക്യം: ഡി സനിൽകുമാർ, എസ് സിനി. പോസ്റ്റർ ഡിസൈനിങ്‌ : പി എൽ ബിജുകുമാർ, എസ് ദിൽകുമാർ. ചലച്ചിത്ര ഗാനാലാപനം: കെ ആർ ഉണ്ണി, ടി എസ് ഷെയ്ൻരാജ്, ഉപന്യാസം: അജയൻ സാഗ, സുരേഷ് ചൈത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top