21 December Saturday

ഭിന്നശേഷിക്കാർക്ക് ട്രൈസ്‌കൂട്ടർ നൽകി കൊട്ടാരക്കര ബ്ലോക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024
എഴുകോൺ 
കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ വനിതകൾക്ക് ട്രൈസ്‌കൂട്ടർ നൽകി. ധനമന്ത്രി കെ എൻ ബാലഗോപാൽ ട്രൈസ്‌കൂട്ടർ വിതരണം ഉദ്ഘാടനംചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അഭിലാഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ കെ മിനി സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ആർ പ്രശാന്ത്, എസ് എസ് സുവിധ,  ബിജു എബ്രഹാം, വി കെ ജ്യോതി, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ജയശ്രീ വാസുദേവൻപിള്ള, വി സുമലാൽ, ബ്ലോക്ക്‌ സ്ഥിരം സമിതി അധ്യക്ഷരായ എം തങ്കപ്പൻ, എം ലീലാമ്മ, സജനി ഭദ്രൻ, ബ്ലോക്ക്‌ അംഗങ്ങളായ കെ ഐ ലതീഷ്, ദിവ്യ സജിത്‌, ഗീത ജോർജ്, ബി ബിന്ദു, എം ശിവപ്രസാദ്, മിനി അനിൽ, എസ് എച്ച് കനകദാസ്, സെക്രട്ടറി ആർ ദിനിൽ, സിഡിപിഒ ഉഷാറാണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top