22 December Sunday

"കാടകം വീടകം നാടകം’ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024
കൊട്ടാരക്കര 
സംസ്കാര കലാശാസ്ത്രസാഹിത്യവേദിയുടെ സംസ്‌കാരിക സംഗമവും പുസ്തക പ്രകാശനവും കവി ബിജു ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. സംസ്‌കാര ചെയർമാൻ പി എൻ ഗംഗാധരൻനായർ അധ്യക്ഷനായി. ലത പയ്യാളിൽ രചിച്ച ‘ കാടകം വീടകം നാടകം’ കഥാസമാഹാരം ബിജു ബാലകൃഷ്ണൻ ഡോ. എസ് മുരളീധരൻനായർക്കു നൽകി പ്രകാശിപ്പിച്ചു. പ്രൊഫ. എൽ വിനോദ് പുസ്തകം പരിചയപ്പെടുത്തി. ഡോ. മുരുകേശൻ, ജി കലാധരൻ, മുട്ടറ ഉദയഭാനു, എ എസ് ചെല്ലപ്പൻപിള്ള, ബി അനിൽകുമാർ, അനൂപ് അന്നൂർ, ചന്ദ്രിക, കെ ബാലൻ, ലത പയ്യാളിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top