12 October Saturday

സ്‌കൂൾ പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

പൂവറ്റൂർ ദേവിവിലാസം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതശ്രീ പദ്ധതി പച്ചക്കറി വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത്‌അംഗം എൻ മോഹനൻ 
ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര  
പൂവറ്റൂർ ദേവിവിലാസം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിത ശ്രീ പദ്ധതിയുടെ ഭാഗമായ  പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത്‌അംഗം എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ ബി രാജേന്ദ്രൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ബി പ്രിയകുമാരി, പ്രധാനാധ്യാപകൻ എസ്  ശ്യാംകുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജി സന്തോഷ് കുമാർ, അധ്യാപകരായ ബി  സുരേഷ്, വി സന്ധ്യാമോൾ എന്നിവർ സംസാരിച്ചു. ജൈവ പച്ചക്കറികൾ സ്കൂൾ ഉച്ചഭക്ഷണം പദ്ധതിക്കായി നൽകി. എൻഎസ്എസ് , സ്കൗട്ട് ആൻഡ് ഗൈഡ്, എസ്‌പി സി, ലിറ്റിൽ കൈറ്റ് , ജെആർസി യൂണിറ്റുകൾക്കായിരുന്നു പരിപാലനച്ചുമതല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top