19 December Thursday

ഓർമയായത് സൗമ്യമുഖം

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

കെ എം രാജു

കരുനാഗപ്പള്ളി
ക്ലാപ്പന പഞ്ചായത്ത് അംഗവും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കെ എം രാജുവിന്റെ വിയോഗത്തോടെ നാടിനു നഷ്ടമായത് സജീവസാന്നിധ്യമായിരുന്ന പൊതുപ്രവർത്തകനെ. വിമുക്തഭടനായിരുന്ന രാജു നാട്ടിലെ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന പൊതുപ്രവർത്തകനായി. നിരവധി സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയായിരുന്നു. 
പാലിയേറ്റീവ് സൊസൈറ്റി, ഗ്രന്ഥശാല, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബുകൾ, വിവിധ സാംസ്കാരിക വേദികൾ എന്നിവയുടെ പ്രധാന പ്രവർത്തകനായി. എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന എം കെ രാജു കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഏവർക്കും പ്രിയപ്പെട്ട പൊതുപ്രവർത്തകനായിരുന്നു. അസുഖബാധിതനായി ചികിത്സയിൽ കഴിയവെ ബുധനാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. സിപിഐ എം ക്ലാപ്പന പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി അംഗവും ക്ലാപ്പന പഞ്ചായത്ത് അംഗവും ഓച്ചിറ ക്ഷേത്ര ഭരണസമിതി അംഗവുമായിരുന്നു. മൃതദേഹം വ്യാഴം രാവിലെ 9.30ന് ക്ലാപ്പന പഞ്ചായത്ത് ഓഫീസിലും തുടർന്ന് സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനുശേഷം വിലാപയാത്രയായി വീട്ടിലെത്തിക്കും. പകൽ 12.30ന് ആലുംപീടികയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top