24 December Tuesday
കുന്നത്തൂർ ബ്ലോക്ക്‌ കോൺഗ്രസിൽ വിവാദം

അന്തരിച്ച മണ്ഡലം പ്രസിഡന്റ് ബ്ലോക്ക്‌ ഭാരവാഹി

സ്വന്തം ലേഖകൻUpdated: Thursday Oct 10, 2024
കൊല്ലം
കോൺഗ്രസ്‌ ബ്ലോക്ക്‌ ഭാരവാഹി ലിസ്റ്റിൽ അന്തരിച്ചയാളും. പോരുവഴി മുൻ മണ്ഡലം പ്രസിഡന്റ്‌ കിണറുവിള ബഷീറിനെയാണ്‌ കുന്നത്തൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇതോടെ പട്ടികവീണ്ടും വിവാദത്തിലായി. അന്തരിച്ച നേതാവ് വീണ്ടും ഭാരവാഹി പട്ടികയിൽപ്പെട്ടത്‌ വലിയ പ്രതിഷേധത്തിന്‌ കാരണമായി. അന്തരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും നേതൃത്വത്തിന് അറിയാത്തത്‌ കോൺഗ്രസിന്റെ ദുഃസ്ഥിതിയെന്ന്‌ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ലിസ്റ്റിൽ രമേശ് ചെന്നിത്തല ഗ്രൂപ്പിനെ പൂർണമായും വെട്ടി. ഐ ഗ്രൂപ്പിൽ വി ഡി സതീശൻ ശുപാർശചെയ്ത ശൂരനാട് തെക്കുപഞ്ചായത്തിലെ അജയകുമാറിന്‌ പട്ടികയിൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌,  ജനറൽ സെക്രട്ടറി സ്ഥാനങ്ങളുണ്ട്‌. ശൂരനാട് വടക്ക് ചക്കുവള്ളിയിലും ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്തിലേക്കും വിമതരായി മത്സരിച്ച വനിത ഉൾപ്പെടെ ലിസ്റ്റിലുണ്ട്‌. വ്യാഴാഴ്‌ച നടക്കുന്ന ബ്ലോക്ക്‌ നേതൃക്യാമ്പ് ബഹിഷ്കരിക്കുമെന്ന് ചെന്നിത്തല വിഭാഗം അറിയിച്ചു. ബ്ലോക്ക്‌ ഭാരവാഹി ലിസ്റ്റ് സംബന്ധിച്ച് ഗ്രൂപ്പ്‌ നേതാക്കൾ ധാരണയായിരുന്നു. ഐ ഗ്രൂപ്പിൽ കെ സി വേണുഗോപാൽ-–- വി ഡി സതീശൻ, ചെന്നിത്തല, എ ഗ്രൂപ്പ്, എ ഗ്രൂപ്പിലെ കൊടിക്കുന്നിൽ വിഭാഗങ്ങൾക്കായി 25 ശതമാനംവീതം തുല്യമായി നൽകാനായിരുന്നു ധാരണ. എന്നാൽ, കെ സി, വി ഡി ഗ്രൂപ്പുകാരനായ ബ്ലോക്ക്‌ പ്രസിഡന്റ്‌ കാരയ്ക്കാട്ടു അനിലും കൊടിക്കുന്നിലിന്റെ വിശ്വസ്തനായ ഡിസിസി പ്രസിഡന്റ്‌ പി രാജേന്ദ്രപ്രസാദും ചേർന്ന് സമവായധാരണ ആട്ടിമറിച്ചെന്നാണ്‌ ചെന്നിത്തല വിഭാഗം ആരോപിക്കുന്നത്‌. കഴിഞ്ഞമാസം പ്രഖ്യാപിച്ച ബ്ലോക്ക്‌  ഭാരവാഹി ജംബോ പട്ടിക റദ്ദുചെയ്തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top