26 December Thursday
എൻജിഒ യൂണിയൻ വജ്രജൂബിലി

സ്നേഹവീടിന്റെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2023

എൻജിഒ യൂണിയൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പന്മനയിൽ നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ 
മുൻ മന്ത്രി ജി സുധാകരൻ കൈമാറുന്നു

കൊല്ലം
എൻജിഒ യൂണിയൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പന്മനയിൽ നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ മുൻ മന്ത്രി ജി സുധാകരൻ കൈമാറി. സംഘാടക സമിതി ചെയർമാൻ ടി മനോഹരൻ അധ്യക്ഷനായി. ജില്ലയിൽ അഞ്ചു വീടാണ് നിർമിച്ചു നൽകുന്നത്. സുജിത് വിജയൻപിള്ള എംഎൽഎ, സിഐടിയു ജില്ലാ കമ്മിറ്റി അംഗം ആർ രവീന്ദ്രൻ, എൽ വിജയൻനായർ, കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗം ആർ ബി ഷൈലേഷ്‌ കുമാർ, എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ഷാഹിർ, ജില്ലാ‍ വൈസ് പ്രസിഡന്റ് എം എസ്‌ ബിജു, കെഎസ്‌ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം രാജീവ് ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ബി സുജിത്ത് സ്വാഗതവും കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി എം കലേഷ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top