26 December Thursday

ഐടിഐകളിൽ പഠനസമയം 
കുറയ്ക്കണം: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2023

ഐടിഐകളിലെ പഠനസമയം കുറയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ നടത്തിയ കലക്ടറേറ്റ്‌ മാർച്ച്‌ 
ജില്ലാ സെക്രട്ടറിആർ ഗോപികൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം
സംസ്ഥാനത്തെ ഐടിഐകളുടെ അധ്യയന വർഷം ഡിജിടിയുടെ നിർദേശപ്രകാരം 1200 മണിക്കൂർ ആക്കണമെന്ന മുദ്രാവാക്യം ഉയർത്തി എസ്എഫ്ഐ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ യോഗം എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആർ ഗോപീകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എ വിഷ്ണു അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി സുമി,  വൈസ് പ്രസിഡന്റ് കാർത്തിക്, ജില്ലാ സെക്രട്ടറിയറ്റ്അംഗങ്ങളായ അദ്വൈത്, നജീബ്,  അനന്ദു,  ഏരിയ സെക്രട്ടറി മെർലിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top