30 October Wednesday

വിവാഹം കച്ചവടമാകുന്ന പ്രവണത വ്യാപിക്കുന്നു: വനിതാ കമീഷന്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2023
കൊല്ലം
വിവാഹം കച്ചവടമനസ്ഥിതിയോടെ നടത്തുന്നപ്രവണത വ്യാപിക്കുന്നെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി. ജവഹർ ബാലഭവനിൽ ജില്ലാതല സിറ്റിങിൽ പങ്കെടുക്കുകയായിരുന്നു. വിവാഹം നടന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ ദമ്പതികൾതമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. വിലപേശി പണംവാങ്ങുന്നു, വധുവിന്റെ സ്വർണവും മറ്റും വരന്റെ ബന്ധുക്കൾ കൈവശപ്പെടുത്തി കൈകാര്യംചെയ്യുന്നതും തൊഴിലിടങ്ങളിലെ അധിക്ഷേപം, വഴിത്തർക്കം, കുടുംബ പ്രശ്‌നങ്ങൾ തുടങ്ങിയവയും സിറ്റിങിൽ പരിഗണിച്ചു. 
  പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും രമ്യമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും തദ്ദേശസ്ഥാപനതലത്തിലെ ജാഗ്രതാസമിതികളുടെ പ്രവർത്തനം ശക്തമാക്കണം. സമിതികൾക്ക് നിയമപരമായ അംഗീകാരംനൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പട്ടെന്ന് അധ്യക്ഷ പറഞ്ഞു.
വനിത കമീഷൻ അംഗം ഇന്ദിരാ രവീന്ദ്രൻ, സിഐ ജോസ് കുര്യൻ, അഭിഭാഷകരായ ബെച്ചികൃഷ്ണ, ഹേമാ ശങ്കർ, സീനത്ത്, കൗൺസിലർ സിസ്റ്റർ സംഗീത തുടങ്ങിയവർ പങ്കെടുത്തു. 75 കേസുകൾ പരിഗണിച്ചു. ഒമ്പതെണ്ണം തീർപ്പാക്കി. രണ്ടെണ്ണം റിപ്പോർട്ടിനും രണ്ടെണ്ണം കൗൺസിലിങിനും അയച്ചു. 62 എണ്ണം അടുത്ത അദാലത്തിലേക്കു മാറ്റി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top