21 November Thursday

ചേലോടെ കൊട്ടാരക്കര: 
ന​ഗര സൗന്ദര്യ സായാഹ്നം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2023

ചേലോടെ കൊട്ടാരക്കരയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച നഗര സൗന്ദര്യ സായാഹ്നം 
ധനകാര്യമന്ത്രി കെ എന്‍ ബാല​ഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര 
മുനിസിപ്പാലിറ്റി ആരംഭിച്ച പദ്ധതി ചേലോടെ കൊട്ടാരക്കരയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളോട് അനുബന്ധിച്ച് നഗര സൗന്ദര്യ സായാഹ്നം സംഘടിപ്പിച്ചു. ചന്തമുക്ക് മുനിസിപ്പൽ ​ഗ്രൗണ്ടിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഉദ്ഘാടനംചെയ്തു. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികൾ, രാഷ്ട്രീയ,- സാമൂഹ്യ, സാംസ്കാരിക പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ,  വ്യാപാരി വ്യവസായി സംഘടനകൾ തുടങ്ങിയവർ പങ്കെടുത്തു. 
   മുനിസിപ്പൽ പ്രദേശത്തെ വഴിയോരങ്ങൾ, തോടുകൾ, ഓടകൾ, ​ഗൃഹപരിസരങ്ങൾ, സർക്കാർ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസരങ്ങൾ മാലിന്യമുക്തമാക്കി ന​ഗരത്തെ സമ്പൂർണ ശുചിത്വ ന​ഗരമാക്കി മാറ്റുക എന്നതാണ് ചേലോടെ കൊട്ടാരക്കര ലക്ഷ്യമിടുന്നത്. മീൻപിടിപ്പാറ ടൂറിസം കേന്ദ്രം, ​ഗണപതി ക്ഷേ ത്രം, റെയിൽവേ സ്റ്റേഷൻ പരിസരം, ബസ് കാത്തിരുപ്പു കേന്ദ്രങ്ങൾ തുടങ്ങിയവയുടെ ശുചീകരണം  ഒന്നാം ഘട്ടത്തിൽ പൂർത്തിയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top